മോദി ആകാശം വില്‍ക്കുമ്പോള്‍ പിണറായി കടല്‍ വില്‍ക്കുന്നു: ചെന്നിത്തല

Update: 2021-03-25 06:28 GMT
പൊന്നാനി: നരേന്ദ്രമോദി ആകാശം വില്‍ക്കുമ്പോള്‍ പിണറായി വിജയന്‍ കടല്‍ വില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊന്നാനിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയൊരു അവസരം കിട്ടിയാല്‍ കേരളം തന്നെ പിണറായി വിജയന്‍ വില്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു. അമേരിക്കന്‍ കുത്തക കമ്പനിക്ക് കേരളത്തിന്റെ കടലിനെ തീറെഴുതാനാണ് പിണറായി വിജയന്‍ ശ്രമിച്ചത്. കടലോര മക്കളുടെ വയറ്റത്തടിക്കുന്ന നടപടി ആയിപ്പോയി. അത് ഞാന്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ എന്നെ ആദ്യം ആക്ഷേപിക്കുകയാണ് ചെയ്തത്. അവസാനം ഓരോ ഉത്തരവകളും പിന്‍വലിച്ച് പോവേണ്ട ഗതികേടുണ്ടായി. ഞാന്‍ അറിഞ്ഞില്ല, കണ്ടില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ അതൊക്കെ തെറ്റാണെന്ന് തെളിഞ്ഞില്ലേ?. പ്രതിപക്ഷം പറഞ്ഞ ഏത് കാര്യമാണ് തെറ്റായിട്ടുള്ളത്. കേരളത്തിലെ ആഴക്കടല്‍ മല്‍സ്യബന്ധനം നടത്താന്‍ 400 ട്രോളറുകള്‍ക്കും മൂന്നാല് മദര്‍ഷിപ്പുകള്‍ക്കും വേണ്ടി 5000 കോടി രൂപയുടെ പദ്ധതി വന്നാല്‍ മല്‍സ്യത്തൊഴിലാളി പട്ടിണിയിലാവില്ലേ?. ഞാനിത് പുറത്ത് കൊണ്ടുവന്നില്ലായിരുന്നു എങ്കില്‍ അവസാന മന്ത്രിസഭായോഗത്തില്‍ ഇത് പാസാക്കിയേനെയെന്നും ചെന്നിത്തല പറഞ്ഞു.
Tags: