രാമക്ഷേത്രം: ഭൂമി പൂജയില്‍ പങ്കെടുക്കാന്‍ മോദി അയോധ്യയിലെത്തി

പ്രധാനമന്ത്രിക്ക് പുറമെ യുപി ഗവര്‍ണറും മുഖ്യമന്ത്രിയും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതും രാമക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ദ് ദാസും വേദിയിലുണ്ടാവും.

Update: 2020-08-05 06:53 GMT

ലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ലക്‌നൌവില്‍ നിന്നും അയോധ്യയിലെത്തിയത്. രണ്ട് പൂജാരിമാര്‍ ഉള്‍പ്പടെ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചാകും ചടങ്ങുകള്‍ നടക്കുക.

കേന്ദ്രം പുറത്തിറക്കിയ മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇളവുകളില്‍ മതപരമായ പൊതുപരിപാടികള്‍ക്ക് അനുമതിയില്ലെങ്കിലും അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടാന്‍ പ്രത്യേക ഇളവ് നല്‍കുകയായിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രത്തിലെ പ്രധാനമന്ത്രിയുടെ പ്രാര്‍ഥനയോടെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമാകും. ശേഷം രാംലല്ലയില്‍ പുഷ്പാര്‍ച്ചന. വെള്ളികൊണ്ട് നിര്‍മിച്ച 22അര കിലോയിലധികം ഭാരമുള്ള കല്ലുപയോഗിച്ചാണ് തറക്കല്ലിടല്‍.

പ്രധാനമന്ത്രിക്ക് പുറമെ യുപി ഗവര്‍ണറും മുഖ്യമന്ത്രിയും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതും രാമക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ദ് ദാസും വേദിയിലുണ്ടാവും. 200ല്‍ അധികം വിവിഐപികളെ നേരത്തെ ക്ഷണിച്ചിരുന്നെങ്കിലും പിന്നീട് 175 ആയി കുറച്ചിരുന്നു.  

Tags:    

Similar News