ക്രൂഡോയില്‍ ഇറക്കുമതി കുറയ്ക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു: പ്രധാനമന്ത്രി

ബിപിസില്‍ കൊച്ചി റിഫൈനറിയിലെ വികനസ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2019-01-27 06:31 GMT

കൊച്ചി: ക്രൂഡോയില്‍ ഇറക്കുമതി കുറയക്കുന്നതിനായുള്ള നിര്‍ണായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ബിപിസില്‍ കൊച്ചി റിഫൈനറിയിലെ വികനസ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൂഡോയിലിന്റെ 10ശതമാനം ഇറക്കുമതി കുറച്ചാല്‍ തന്നെ വിദേശ നാണ്യ വിനിമയത്തില്‍ വളരയധികം നേട്ടമുണ്ടാക്കാനാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓയില്‍ റിഫൈനറിയുളള രാജ്യമാണ്. റിഫൈനറി ഹബ്ബായി ഇന്ത്യ മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ കുട്ടിക്കാലത്ത് നിരവധി വീട്ടമ്മമാര്‍ അടുക്കളയില്‍ കിടന്ന് വിറകടുപ്പ് കത്തിച്ച് ബുദ്ധിമുട്ടന്നുത് താന്‍ കണ്ടിട്ടുണ്ട്. എന്നാല്‍, ഇന്ന് ആ സ്ഥിതി മാറി. ഇന്ന് പുകയില്ലാത്ത ആരോഗ്യകരമായ അടുക്കള എന്ന സാഹചര്യത്തിലെത്തി. കേന്ദ്ര സര്‍ക്കാരിന്റെ ഉജ്ജ്വല യോജന പദ്ധതി വഴിയാണ് സര്‍ക്കാര്‍ ഇത് സാധ്യമാക്കിയത്.

2016 മെയ് മുതല്‍ ആറു കോടി പാചക വാതക കണക്ഷന്‍ രാജ്യത്തെ ഏറ്റവും ദരിദ്രരായ കുടുംബങ്ങള്‍ക്ക് നല്‍കി. 23 കോടിയലധികം പാചകവാതക ഉപഭോക്താക്കള്‍ പഹല്‍ പദ്ധതിയില്‍ അംഗമായി. ഒരു കോടി പാചക വാതക ഉപഭോക്താക്കള്‍ പാചക വാതക സബ്‌സിഡി ഉപേക്ഷിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതിയാണ് പഹല്‍ പദ്ധതിയെന്നും പ്രധാനമന്ത്രി അവകാശപെട്ടു.

പരിസ്ഥിതി മലിനീകരണം മറി കടക്കാന്‍ പ്രകൃതി സൗഹൃദ ഇന്ധനമായ സിഎന്‍ജി വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിനെ സര്‍ക്കാര്‍ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുകയാണ്. സിറ്റി ഗ്യാസ് നെറ്റ് വര്‍ക്കിലൂടടെ ഇത് വ്യാപകമാക്കാന്‍ കഴിയും. രാജ്യത്തെ 400 ജില്ലകളെ ഗ്യാസ് പൈപ് ലൈന്‍ വഴി ബന്ധിപ്പിക്കാന്‍ കഴിഞ്ഞു. 15,000 കിലോമീറ്റര്‍ കൂടി ഗ്യാസ് പൈപ്പലൈന്‍ സംവിധാനം വ്യാപിക്കുന്നുതിനെ കുറിച്ചാണ് സര്‍ക്കാര്‍ ചിന്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിലെ ഏറ്റവും വിലയ വ്യവാസായിക നിക്ഷേപ പദ്ധതിയാണ് ബിപിസിഎല്ലിന്റെ കൊച്ചി റിഫൈനറിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടതെന്നും കേരളത്തിനും രാജ്യത്തിനും ഇത് അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്കുളള കേരളത്തിന്റെ പ്രവേശനമാണിത്. കേരളത്തിലെയും സമീപ സംസ്ഥാനങ്ങളിലെയും എല്‍പിജി വിതരണത്തില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ കൊച്ചി റിഫൈനറി മുഖ്യ പങ്കാണ് വര്‍ഷങ്ങളായി വഹിച്ചു വരുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ശുദ്ധമായ ഇന്ധനം ലഭ്യമാക്കുന്നതില്‍ ബിപിസിഎല്ലിന് കാര്യമായ പങ്കുണ്ടെന്നും മോദി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാന്‍,അല്‍ഫോണ്‍സ് കണ്ണന്താനം,ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം,പ്രഫ കെ വി തോമസ് എംപി, വി പി സജീന്ദ്രന്‍ എംഎല്‍എ പങ്കെടുത്തു. 

Tags:    

Similar News