ആരൊക്കെ രാജ്യംവിട്ട് പോവണമെന്ന് തീരുമാനിക്കുന്നത് മോദിയല്ല; പൗരത്വ രജിസ്റ്ററില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് മമത

വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ട ചായക്കാരന്‍ ഇപ്പോള്‍ കാവല്‍ക്കാരനായി ജനങ്ങളെ വിഢികളാക്കുകയാണെന്നും മമത കുറ്റപ്പെടുത്തി

Update: 2019-04-04 14:02 GMT
ആരൊക്കെ രാജ്യംവിട്ട് പോവണമെന്ന് തീരുമാനിക്കുന്നത് മോദിയല്ല; പൗരത്വ രജിസ്റ്ററില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് മമത

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ നിശിത വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപി വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ ഭരണഘടനയെ തകര്‍ക്കാന്‍ മോദി ആവുന്നതെല്ലാം ചെയ്യുമെന്നും മമത കുറ്റപ്പെടുത്തി. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ മോദി പരാജയപ്പെട്ടു. വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ട ചായക്കാരന്‍ ഇപ്പോള്‍ കാവല്‍ക്കാരനായി ജനങ്ങളെ വിഢികളാക്കുകയാണ്. ബംഗാളിലെ കൂച്ച്ബഹറില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) ബംഗാളില്‍ നടപ്പാക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും മമത വ്യക്തമാക്കി. ആരൊക്കെ ഇവിടെ നില്‍ക്കണമെന്നും ആരൊക്കെ രാജ്യം വിടണമെന്നും തീരുമാനിക്കാനിക്കാന്‍ മോഡി ആരുമല്ലെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂലൈ 30ന് പുറത്തിറക്കിയ എന്‍ആര്‍സിയുടെ കരട് പട്ടികയില്‍ അസമിലെ 3.29 ജനങ്ങളില്‍ 40 ലക്ഷത്തോളം പേര്‍ പുറത്തായിരുന്നു.

Tags:    

Similar News