സിപിഐ എംഎല്‍എ കെ രാജന്‍ ചീഫ് വിപ്പാകും

ബന്ധുനിയമന വിവാദത്തില്‍ കുറ്റവിമുക്തനായ ഇ പി ജയരാജനെ വീണ്ടും മന്ത്രിയാക്കിയപ്പോള്‍ ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക് വാഗ്ദാനം ചെയ്തിരുന്നു.

Update: 2019-06-24 11:34 GMT

തിരുവനന്തപുരം: നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനം സിപിഐയുടെ ഒല്ലൂര്‍ എംഎല്‍എ കെ രാജന്. ബന്ധുനിയമന വിവാദത്തില്‍ കുറ്റവിമുക്തനായ ഇ പി ജയരാജനെ വീണ്ടും മന്ത്രിയാക്കിയപ്പോള്‍ ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, പ്രളയ പശ്ചാത്തലത്തില്‍ പദവി ഏറ്റെടുക്കുന്നത് വിവാദമാകുമെന്ന് കണ്ട് ചീഫ് വിപ്പ് സ്ഥാനം സിപിഐ വേണ്ടെന്ന് തീരുമാനിച്ചിരുന്നു.

നിലവില്‍ പദവി ഏറ്റെടുക്കാം എന്ന് പാര്‍ട്ടി നിര്‍വ്വാഹക സമിതി അറിയിക്കുകയായിരുന്നു. ക്യാബിനറ്റ് റാങ്കോടെയാണ് ചീഫ് വിപ്പ് പദവി നല്‍കുന്നത്. ബന്ധുനിയമന കേസില്‍ കുറ്റവിമുക്തനായ ശേഷം ഇ പി ജയരാജനെ മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവരുന്നതില്‍ സിപിഐ ശക്തമായി പ്രതിഷേധച്ചിരുന്നു. ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് എത്തുമ്പോള്‍ ഒരു സിപിഎം മന്ത്രി രാജിവയ്ക്കണമെന്നായിരുന്നു സിപിഐയുടെ ആവശ്യം. എന്നാല്‍, അന്ന് ക്യാബിനറ്റ് പദവിയോടെയുള്ള ചീഫ് വിപ്പ് സ്ഥാനം വാഗ്ദാനം ചെയ്ത് സിപിഐയെ ഒതുക്കുകയായിരുന്നു.  

Tags:    

Similar News