കോട്ടയത്ത് കാണാതായ വൈദികന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Update: 2020-06-22 06:45 GMT

കോട്ടയം: കോട്ടയം അയര്‍ക്കുന്നത്ത് കാണാതായ വൈദികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടത്വ സ്വദേശിയും പുന്നത്തുറ സെന്റ് തോമസ് ചര്‍ച്ച്(വെള്ളാപ്പള്ളി പള്ളി) വികാരിയുമായ ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ(55) മൃതദേഹമാണ് പള്ളിവക കിണറ്റില്‍നിന്നു കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് വൈദികനെ കാണാതായതായി പോലിസിനു വിവരം ലഭിച്ചത്. ഇദ്ദേഹത്തിന്റെ മുറിയുടെ വാതില്‍ ചാരിയിട്ട നിലയിലും മൊബൈല്‍ ഫോണ്‍ സൈലന്റ് മോഡിലുമായിരുന്നു കണ്ടെത്തിയിരുന്നത്. പള്ളിയിലെ സിസിടിവി കാമറകളും ഓഫ് ചെയ്ത നിലയിലായിരുന്നു. പള്ളിയില്‍ ഈയിടെ തീപിടിത്തമുണ്ടാവുകയും ചില രേഖകള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു.

Missing priest found dead in Kottayam


Tags: