കാണാതായ പിജി വിദ്യാര്‍ഥിനിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

Update: 2020-08-09 09:04 GMT

കാസര്‍കോട്: കാണാതായ പിജി വിദ്യാര്‍ഥിനിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. രാജപുര പൂടംകല്ല് സ്വദേശിനിയും അഗ്രികള്‍ച്ചറല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയുമായ ശ്രീലക്ഷ്മി നാരായണന്റെ മൃതദേഹമാണ് പോലിസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ കാഞ്ഞിരത്തടി തോട്ടില്‍ നിന്നു കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ടോടെയാണ് യുവതിയെ കാണാതായത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. അസ്വാഭാവിക മരണത്തിന് രാജപുരം പോലിസ് കേസെടുത്തു.

Missing PG student's dead body found


Tags: