ജലനിരപ്പ് കുറയുന്നില്ല; സ്ഥിതിഗതികള്‍ അറിയാന്‍ മന്ത്രിമാര്‍ മുല്ലപ്പെരിയാറിലേക്ക്

പുഴയിലെ നീരൊഴുക്കും ജലവിതാനവും കൂടിയെന്നതൊഴിച്ചാല്‍ ആശങ്കയകലുന്ന വിധത്തില്‍ ജലനിരപ്പ് ഇതുവരേ താഴ്‌നിട്ടില്ല

Update: 2021-10-31 03:36 GMT

കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറ് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് 138 അടിയില്‍ നിന്ന് താഴ്ത്താന്‍ സാധിക്കാതെ വരുന്ന സാഹചര്യം വിലയിരുത്താനായി മന്ത്രിമാര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്തേക്ക് തിരിച്ചു. നിലവിലെ ജലനിരപ്പ് 138.85 അടിയാണ്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രിമാരായ റോഷി അഗസ്റ്റിനും പി പ്രസാദും മുല്ലപ്പെരിയാറിലേക്ക് പുറപ്പെട്ടത്.

 ഇവര്‍ക്കൊപ്പം ഉദ്യോഗസ്ഥരും പുറപ്പെട്ടിട്ടുണ്ട്. ആറ് സ്പില്‍ വേകള്‍ ഇന്നലെ തുറന്നിട്ടു കാര്യമായ മാറ്റം കാണുന്നില്ല.പുഴയിലെ നീരൊഴുക്കും ജലവിതാനവും കൂടിയെന്നതൊഴിച്ചാല്‍ ആശങ്കയകലുന്ന വിധത്തില്‍ ജലനിരപ്പ് ഇതുവരേ താഴ്‌നിട്ടില്ല. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയാക്കണമെന്ന് കേരളം കേരളം നിരന്തരമായി തമിഴ്‌നാടിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെയാണ് ഷട്ടറുകള്‍ തുറക്കാന്‍ തയ്യാറായത്.

Tags:    

Similar News