കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ

കേരള പാക്കേജ് ഡ്രിങ്കിംഗ് വാട്ടര്‍ മാനുഫ്ക്‌ചേഴ്‌സ് അസോസിയേഷന്‍ അടക്കം കുപ്പി വെള്ള ഉല്‍പ്പാദകര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Update: 2021-12-15 07:24 GMT

കൊച്ചി: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ.കേരള പാക്കേജ് ഡ്രിങ്കിംഗ് വാട്ടര്‍ മാനുഫ്ക്‌ചേഴ്‌സ് അസോസിയേഷന്‍ അടക്കം കുപ്പി വെള്ള ഉല്‍പ്പാദകര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.സംസ്ഥാന സര്‍ക്കാര്‍ കുപ്പിവെള്ളം എസെന്‍ഷ്യല്‍ ആര്‍ട്ടിക്കില്‍ ആക്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് വില 13 രൂപയാക്കി കുറച്ചത്.എന്നാല്‍ ഇതിനെതിരെയാണ് കുപ്പിവെള്ള ഉല്‍പ്പാദകര്‍ ഹെക്കോടതിയെ സമീപിച്ചത്.

18 ശതമാനം ലക്ഷ്വറി ടാക്‌സ് അടയ്ക്കുന്ന ഉല്‍പ്പന്നത്തെ എസെന്‍ഷ്യല്‍ ആര്‍ട്ടിക്കല്‍ ആക്ടില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു ഇവരുടെ വാദം.എസെന്‍ഷ്യല്‍ ആര്‍ട്ടിക്കിള്‍ ആക്ടില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അത്തരത്തില്‍ അനുമതി നല്‍കിയിട്ടില്ലെന്നും കേരള പാക്കേജ് ഡ്രിങ്കിംഗ് വാട്ടര്‍ മാനുഫ്ക്‌ചേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.സര്‍ക്കാരിന്റെ നടപടിയെ തുടര്‍ന്ന് കുപ്പിവെള്ളം ഉല്‍പ്പാദന മേഖല വന്‍ തകര്‍ച്ചയിലായെന്നും സംഘടന അധികൃതര്‍ വ്യക്തമാക്കി.

കുപ്പിവെള്ളത്തെ എസന്‍ഷ്യല്‍ ആക്ടില്‍ നിന്നും ഒഴിവാക്കണമെന്നായിരുന്നു പ്രധാന ആവശ്യം.ഇതാണ് ഇപ്പോള്‍ കോടതി അംഗീകരിച്ചിരിക്കുന്നതെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്ത നടപടിയാണ് കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.

Tags:    

Similar News