പശ്ചിമേഷ്യയിലെ യുദ്ധം: 45 ദശലക്ഷം പേരെ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് ഡബ്ലിയുഎഫ്പി

Update: 2026-03-17 12:49 GMT

പശ്ചിമേഷ്യയിലെ യുദ്ധം നീണ്ടാല്‍ 45 ലക്ഷം പേരെ കടുത്ത പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം(ഡബ്ലിയുഎഫ്പി) അവരുടെ ഏറ്റവും പുതിയ റിപോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കി. ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേല്‍ യുദ്ധം ജൂണ്‍ വരെ തുടര്‍ന്നാല്‍ 45 ദശലക്ഷം ആളുകള്‍ കൂടി കടുത്ത പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് ലോക ഭക്ഷ്യ പരിപാടിയുടെ ഏറ്റവും പുതിയ വിശകലനത്തില്‍ പറയുന്നു.

ഭക്ഷ്യം, എണ്ണ, ഷിപ്പിംഗ് ചെലവുകളിലെ വര്‍ദ്ധനവ് കാരണം ദശലക്ഷക്കണക്കിന് ആളുകള്‍ കടുത്ത പട്ടിണിയിലേക്ക് തള്ളിവിടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘടനയുടെ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാള്‍ സ്‌കൗ ജനീവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അത് ആഗോളതലത്തില്‍ കടുത്ത പട്ടിണിയുടെ എണ്ണം നിലവിലെ റെക്കോര്‍ഡായ 319 ദശലക്ഷത്തിന് മുകളിലേക്ക് ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: