മെക്‌സിക്കോ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; 16 പേര്‍ കൊല്ലപ്പെട്ടു

തടവുകാരില്‍നിന്ന് നാല് തോക്കുകളും മറ്റ് മാരകായുധങ്ങളും കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു.

Update: 2020-01-02 04:21 GMT

മെക്‌സിക്കോ: ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 16 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ മെക്‌സിക്കന്‍ സംസ്ഥാനമായ സകാറ്റെകാസിലെ റീജിയണല്‍ സെന്റര്‍ ഓഫ് സോഷ്യല്‍ റീഇന്‍ടെഗ്രേഷനിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അഞ്ച് തടവുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ഏറ്റുമുട്ടല്‍ നിയന്ത്രണവിധേയമാക്കിയതെന്ന് സുരക്ഷാ മന്ത്രാലയം അറിയിച്ചു. അതേസമയം, തടവുകാര്‍ തമ്മില്‍ തര്‍ക്കമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. തടവുകാരില്‍നിന്ന് നാല് തോക്കുകളും മറ്റ് മാരകായുധങ്ങളും കണ്ടെടുത്തു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. മെക്‌സിക്കോയിലെ ജയിലുകളില്‍ പലപ്പോഴും സംഘര്‍ഷങ്ങള്‍ റിപോര്‍ട്ട് ചെയ്യാറുണ്ട്. കഴിഞ്ഞമാസം മധ്യ സംസ്ഥാനമായ മൊറേലോസിലെ ഏറ്റുമുട്ടലില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.





Tags: