ന്യൂനമര്‍ദ്ദം: വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

അടുത്ത 4-5 ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

Update: 2019-08-05 18:20 GMT

തിരുവനന്തപുരം: വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, പശ്ചിമ ബംഗാളിന്റെ തീരപ്രദേശങ്ങള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലായി ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ അടുത്ത 4-5 ദിവസങ്ങൡ കേരളത്തില്‍ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ആഗസ്ത് ആറു മുതല്‍ ഒമ്പതു വരെ കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'റെഡ്', 'ഓറഞ്ച്' അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ആഗസ്ത് എട്ടിന് ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളിലാണ് 'റെഡ്' അലേര്‍ട്ട് പ്രഖ്യാപിച്ചത്. റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര (24 മണിക്കൂറില്‍ 204 എംഎമ്മില്‍ കൂടുതല്‍) മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവാനുള്ള പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ സജ്ജമാകാനും ക്യാംപുകള്‍ തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുവാനും നിര്‍ദേശിച്ചു.

ഓറഞ്ച്' അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളും തിയതിയും.

ആഗസ്ത് ആറിന് മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ്

ആഗസ്ത് ഏഴിന് ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍

ആഗസ്ത് എട്ടിന് തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ്

ആഗസ്ത് ഒമ്പതിന് തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ്

ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുഖേന നല്‍കിയിട്ടുണ്ട്.

Tags:    

Similar News