മേഘാലയ നിയമസഭാ സ്പീക്കര്‍ അന്തരിച്ചു

Update: 2019-07-28 15:11 GMT

ഷില്ലോങ്: മേഘാലയ നിയമസഭാ സീപീക്കറും മുന്‍ മുഖ്യമന്ത്രിയുമായ ദോങ്കുപാര്‍ റോയ്(64) അന്തരിച്ചു. ഏതാനും ദിവസങ്ങളായി രോഗാവസ്ഥയിലായിരുന്ന റോയിയുടെ അന്ത്യം ഇന്നു വൈകീട്ട് 2.50നാണ് മേദാന്ത ആശുപത്രിയില്‍ വച്ചായിരുന്നു.

ഖാസി സമുദായത്തില്‍ നിന്നുള്ള നേതാവായ ദോങ്കുപാര്‍ റോയ് സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളില്‍ പ്രധാനിയാണ്. യുനൈറ്റഡ് ഡ്രമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് കൂടിയായിരുന്നു റോയ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് റോയ് മേഘാലയ നിയമസഭാ സ്പീക്കറായി ചുമതലയേറ്റത്.

1998ല്‍ ഷെല്ലാ നിയമസഭയില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എയായാണ് റോയ് ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് ഏഴു തവണ ഇതേ മണ്ഡലത്തില്‍ നിന്നും സഭയിലെത്തിയ റോയ് ഇതുവരെയും പരാജയമറിഞ്ഞിട്ടില്ലാത്ത നേതാവാണ്. 2008-2009 കാലത്ത് മുഖ്യമന്ത്രിയായിരുന്നു.

റോയിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയും അടക്കമുള്ളവര്‍ അനുശോചിച്ചു. 

Tags: