മീഡിയവണ്‍ സംപ്രേഷണ വിലക്ക് പ്രതിഷേധാര്‍ഹം: മഅ്ദനി

ചുരുങ്ങിയ നാളുകള്‍ കൊണ്ട് കേരളത്തിലെ വാര്‍ത്താ മാധ്യമങ്ങളില്‍ ശ്രദ്ധേയമായ സ്ഥാനം കൈ വരിക്കുകയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വാര്‍ത്തകള്‍ പ്രാധാന്യപൂര്‍വം സമൂഹത്തിന്റെ മുന്നില്‍ എത്തിക്കുകയും ചെയ്യുന്ന മീഡിയ വണ്ണിനെ ഫാസിസത്തിന്റെ കുഴലൂത്തുകാരില്‍ പെട്ടില്ല എന്ന കാരണം കൊണ്ട് മാത്രം തകര്‍ക്കാനുള്ള ശ്രമത്തെ മുഴുവന്‍ ജനാധിപത്യ ശക്തികളും കൂട്ടായി ചെറുത്തു തോല്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Update: 2022-01-31 14:57 GMT

ബെംഗളൂരു: മീഡിയവണ്‍ ചാനലിന് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധവുമായി പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ചാനല്‍ വിലക്കിനെതിരേ അദ്ദേഹം പ്രതിഷേധമുയര്‍ത്തിയത്.

ചുരുങ്ങിയ നാളുകള്‍ കൊണ്ട് കേരളത്തിലെ വാര്‍ത്താ മാധ്യമങ്ങളില്‍ ശ്രദ്ധേയമായ സ്ഥാനം കൈ വരിക്കുകയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വാര്‍ത്തകള്‍ പ്രാധാന്യപൂര്‍വം സമൂഹത്തിന്റെ മുന്നില്‍ എത്തിക്കുകയും ചെയ്യുന്ന മീഡിയ വണ്ണിനെ ഫാസിസത്തിന്റെ കുഴലൂത്തുകാരില്‍ പെട്ടില്ല എന്ന കാരണം കൊണ്ട് മാത്രം തകര്‍ക്കാനുള്ള ശ്രമത്തെ മുഴുവന്‍ ജനാധിപത്യ ശക്തികളും കൂട്ടായി ചെറുത്തു തോല്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കേരളാ ഹൈക്കോടതിയുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.


Full View

Tags:    

Similar News