ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച രാജ്യങ്ങളെ അപലപിച്ച് മക്ക ഉച്ചകോടി

അത് നിയമവിരുദ്ധവും ഉത്തരവാദത്തിമില്ലാത്തതുമായ തീരുമാനമാണെന്ന് മക്കയില്‍ ചേര്‍ന്ന ഒഐസി(ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍) ഉച്ചകോടി വ്യക്തമാക്കി.

Update: 2019-06-01 18:11 GMT

ജിദ്ദ: ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച രാജ്യങ്ങളെ അപലപിച്ച് ഇസ്ലാമിക രാഷ്ട്രത്തലവന്‍മാര്‍. അത് നിയമവിരുദ്ധവും ഉത്തരവാദത്തിമില്ലാത്തതുമായ തീരുമാനമാണെന്ന് മക്കയില്‍ ചേര്‍ന്ന ഒഐസി(ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍) ഉച്ചകോടി വ്യക്തമാക്കി. ജറുസലേമിലേക്ക് തങ്ങളുടെ എംബസികള്‍ മാറ്റിയ രാജ്യങ്ങള്‍ പുനരാലോചന നടത്തണം. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഉച്ചകോടി വിശേഷിപ്പിച്ചു.

ജറുസലേമിലേക്ക് എംബസി മാറ്റിയ രാജ്യങ്ങള്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഒഐസി അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 2017 ഡിസംബറില്‍ ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചിരുന്നു. 2018 മെയില്‍ അമേരിക്കന്‍ എംബസി തെല്‍അവീവില്‍ നിന്ന് ജറുസലേമിലേക്കു മാറ്റുകയും ചെയ്തു. തൊട്ടുപിന്നാലെ ഗ്വാട്ടിമാലയും തങ്ങളുടെ എംബസി ജറുസലേമിലേക്കു മാറ്റി.

ഫലസ്തിന്‍ ജനതയ്ക്ക് സ്വയം തീരുമാനമെടുക്കാനും സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനും അവകാശമുണ്ടെന്ന് ഒഐസി പ്രസ്താവിച്ചു. ഫലസ്തീന്‍കാരും ഇസ്രായേലികളും തങ്ങളുടെ തലസ്ഥാനമായി ഒരുപോലെ അവകാശപ്പെടുന്ന പ്രദേശമാണ് ജറുസലേം.  

Tags:    

Similar News