രാജ്യത്തെ സംഘടിത മതപരിവര്‍ത്തനം പരിശോധിക്കപ്പെടണമെന്ന് രാജ്‌നാഥ്‌സിങ്

നിങ്ങള്‍ ഹിന്ദുവാണെങ്കില്‍ ഹിന്ദുവാകുകയും മുസ്ലിമാണെങ്കില്‍ മുസ്ലിമാവുകയും ക്രിസ്ത്യന്‍ ക്രിസ്ത്യാനിയാവകുകയും ചെയ്യുക. എന്തിനാണ് മുഴുവന്‍ ലോകത്തേയും മതപരിവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നതെന്നും രാജ്‌നാഥ് സിങ് ചോദിച്ചു.

Update: 2019-01-15 16:17 GMT
ന്യൂഡല്‍ഹി: രാജ്യത്തെ കൂട്ടമതപരിവര്‍ത്തനം കൂട്ടമതംമാറ്റം ആശങ്കയുളവാക്കുന്നതാണെന്നും അത് പരിശോധിക്കപ്പെടേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ആര്‍എസ്എസ് അനുകൂല ക്രിസ്തീയ സംഘടനയായ രാഷ്ട്രീയ ഈസായി മഹാസംഘ് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങള്‍ ഹിന്ദുവാണെങ്കില്‍ ഹിന്ദുവാകുകയും മുസ്ലിമാണെങ്കില്‍ മുസ്ലിമാവുകയും ക്രിസ്ത്യന്‍ ക്രിസ്ത്യാനിയാവകുകയും ചെയ്യുക. എന്തിനാണ് മുഴുവന്‍ ലോകത്തേയും മതപരിവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നതെന്നും രാജ്‌നാഥ് സിങ് ചോദിച്ചു.

ആരെങ്കിലും മതപരിവര്‍ത്തനത്തിന് ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്കത് ചെയ്യാം. അതില്‍ ഒരു എതിര്‍പ്പും ഇല്ല. എന്നാല്‍, സംഘടിത മതപരിവര്‍ത്തനത്തിന് തുടക്കമിടുമ്പോള്‍ ആളുകള്‍ വന്‍ തോതില്‍ അവരുടെ മതം മാറാന്‍ തുടങ്ങുന്നു. അത് ഏത് രാജ്യത്തിന്റെയും ആശങ്കയയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ ജനങ്ങളെ ബിജെപി വര്‍ഗീയമായി വിഭജിക്കുന്നുവെന്ന ആരോപണം അദ്ദേഹം തള്ളി.

Tags:    

Similar News