കൊറോണ ഭീതി: അമേരിക്കയിലും കാനഡയിലും ജുമുഅ റദ്ദാക്കി

പള്ളികളില്‍ ജുമുഅ നമസ്‌കാരമില്ലാത്തതിനാല്‍ പാര്‍ക്കുകളിലോ വീടുകളിലോ മറ്റോ കൂട്ടം കൂടി നമസ്‌കാരം നടത്താതിരിക്കാന്‍ ശ്രദ്ദിക്കണമെന്നും അധികൃതര്‍ വിശ്വാസികളെ അറിയിച്ചു.

Update: 2020-03-13 06:39 GMT
ന്യൂയോര്‍ക്ക്: അമേരിക്ക, കാനഡ രാജ്യങ്ങളിലെ മിക്ക പള്ളികളും ജമുഅ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കി. അമേരിക്കയില്‍ ഈ ആഴ്ച, റദ്ദാക്കിയ വിവരം അറിയാതെ വരുന്നവര്‍ക്കായി 10 മിനുട്ട് ജുമുഅ ഖുത്ബയും നമസ്‌കാരവും നടത്തും. സിങ്കപ്പൂരിലും മിക്ക പള്ളികളിലും ജുമുഅ താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.

പള്ളികളില്‍ ജുമുഅ നമസ്‌കാരമില്ലാത്തതിനാല്‍ പാര്‍ക്കുകളിലോ വീടുകളിലോ മറ്റോ കൂട്ടം കൂടി നമസ്‌കാരം നടത്താതിരിക്കാന്‍ ശ്രദ്ദിക്കണമെന്നും ഭാരവാഹികള്‍ വിശ്വാസികളെ അറിയിച്ചു.


Tags:    

Similar News