മാവോവാദികള്‍ ആയുധം വെച്ച് കീഴടങ്ങണം: ഡിജിപി

കീഴടങ്ങുന്ന മാവോവാദികളുടെ കുടുംബാഗങ്ങളെയും സര്‍ക്കാര്‍ സംരക്ഷിക്കും. മറ്റ് ആനുകൂല്യങ്ങളും നല്‍കും. എന്നാല്‍ കേരളത്തില്‍ പക്കേജ് പ്രഖ്യാപിച്ചിട്ടും ഇതുവരെ ആരും കീഴടങ്ങിട്ടില്ലന്നും ഡിജിപി പറഞ്ഞു.

Update: 2020-01-18 12:35 GMT

കല്‍പ്പറ്റ: മാവോവാദികള്‍ ആയുധം വെച്ച് കീഴടങ്ങണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കീഴടങ്ങുന്ന മാവോവാദികള്‍ക്ക് പ്രത്യേക പാക്കേജ് കേ രള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടന്നും ഇത് മാവോവാദികള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കല്‍പ്പറ്റയില്‍ പറഞ്ഞു.

പോലിസ് വയനാട്ടില്‍ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കീഴടങ്ങുന്ന മാവോവാദികളുടെ കുടുംബാഗങ്ങളെയും സര്‍ക്കാര്‍ സംരക്ഷിക്കും. മറ്റ് ആനുകൂല്യങ്ങളും നല്‍കും. എന്നാല്‍ കേരളത്തില്‍ പക്കേജ് പ്രഖ്യാപിച്ചിട്ടുംഇതുവരെ ആരും കീഴടങ്ങിട്ടില്ലന്നും ഡിജിപി പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസം മുമ്പ് വയനാട് മേപ്പാടി മുണ്ടക്കൈയില്‍ റിസോര്‍ട്ട് ആക്രമിച്ചിരുന്നു.ആദിവാസി സ്ത്രീകളെ റിസോര്‍ട്ടുകാര്‍ ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇത് മാവോവാദി ആക്രമണം ആണെന്നായിരുന്നു ആരോപണം. തോട്ടം മേഖലയിലെ തൊഴിലാളി ചൂഷണത്തിനെതിരേപ്രതിഷേധിച്ച് സര്‍ക്കാരിനെതിരെയുള്ള പത്ര കുറിപ്പ് കഴിഞ്ഞ ദിവസം വയനാട് പ്രസ് ക്ലബ്ബില്‍ ലഭിച്ചിരുന്നു. മറ്റ് മുതിര്‍ന്ന പോലിസ് ഓഫിസര്‍മാരും ഡിജിപിക്കൊപ്പം വയനാട്ടില്‍ അദാലത്തിനെത്തിയിരുന്നു.

Tags:    

Similar News