മന്‍സൂര്‍ വധക്കേസ്: പ്രതികള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

കൊലപാതക സംഘത്തിലെ മുഖ്യ സൂത്രധാരന്‍ എന്ന് കരുതുന്ന സുഹൈല്‍ അടക്കമുള്ളവരെയാണ് തുടര്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വിടുന്നത്.

Update: 2021-04-17 11:46 GMT

കണ്ണൂര്‍: പുല്ലൂക്കര മന്‍സൂര്‍ വധകേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച മുതല്‍ ഏഴ് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. തലശ്ശേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പ്രതികളാണ് പിടിയിലായത്. റിമാന്‍ഡില്‍ കഴിയുന്ന ഇവരെ ഒരാഴ്ച കാലത്തേക്കാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നത്.

കൊലപാതക സംഘത്തിലെ മുഖ്യ സൂത്രധാരന്‍ എന്ന് കരുതുന്ന സുഹൈല്‍ അടക്കമുള്ളവരെയാണ് തുടര്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വിടുന്നത്. മന്‍സൂറിന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വിരോധമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് അക്രമം നടത്തിയത്. ഒന്ന് മുതല്‍ 11 പേരാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത്. കണ്ടാലറിയാവുന്ന പതിനാല് പേര്‍ക്കും കൊലയുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

Tags:    

Similar News