മന്‍സൂര്‍ വധക്കേസ് പ്രതിയുടെ ദുരൂഹമരണം: സമഗ്രാന്വേഷണം വേണമെന്ന് കെ കെ അബ്ദുല്‍ ജബ്ബാര്‍

രതീഷ് ശ്വാസം മുട്ടിയാണ് മരണപ്പെട്ടതെന്നും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നുമുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ്.

Update: 2021-04-11 14:44 GMT

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസ് പ്രതി രതീഷ് കൂലോത്തിന്റെ ദുരൂഹ മരണം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. രതീഷ് ശ്വാസം മുട്ടിയാണ് മരണപ്പെട്ടതെന്നും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നുമുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ്.

സിപിഎം നേതാക്കള്‍ പ്രതികളായ കൊലപാതക കേസുകളില്‍ പ്രതിപ്പട്ടികയിലുളളവര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത് പതിവാണ്. തലശ്ശേരി ഫസല്‍ വധക്കേസില്‍ പ്രതികളായ മൂന്നുപേരാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ സിപിഎം നേതാക്കളുടെ ഇടപെടല്‍ അറിയുന്ന റയീസ്, കെ പി ജിജേഷ്, യു കെ സലീം എന്നിവരുടെ ദുരൂഹമരണം ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല. കെ ടി ജയകൃഷ്ണന്‍ വധക്കേസില്‍ പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ സജീവന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കാണപ്പെടുകയായിരുന്നു. കേസന്വേഷണം രാഷ്ട്രീയമായ ഇടപെടലിലൂടെ നിയന്ത്രിക്കുന്നതിലൂടെ കൊലപാതകക്കേസുകള്‍ മരവിക്കുകയും പ്രതികള്‍ രക്ഷപ്പെടുകയുമാണ്. കൊലപാതക കേസുകളില്‍ സിപിഎം നേതാക്കളുടെ പങ്ക് ഉന്നതതല അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരണമെന്നും അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News