മണിപ്പൂര്‍ കലാപം ബിജെപിയെ സ്വാഗതം ചെയ്യുന്നവര്‍ക്കുള്ള താക്കീത്: റോയ് അറക്കല്‍

Update: 2023-05-11 13:53 GMT

കൊച്ചി: മണിപ്പൂരില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമം കേരളത്തില്‍ ബിജെപിയെ സ്വാഗതം ചെയ്യുന്നവര്‍ക്കുള്ള താക്കീതാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ പറഞ്ഞു. എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് വാക്ക് ഇടപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാധാനപൂര്‍വ്വം ജീവിച്ചിരുന്ന ഒരു ജനതയ്ക്കിടയില്‍ വെറുപ്പ് വളര്‍ത്താന്‍ സംഘപരിവാറും ബിജെപിയും നടത്തിയ വര്‍ഷങ്ങള്‍ നീണ്ട ഇടപെടലിന്റെ ഫലമാണ് മണിപ്പൂര്‍ സംഘര്‍ഷം. അതിലൂടെ വര്‍ഷങ്ങള്‍ നീണ്ട ഭരണം ഉറപ്പുവരുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ്, ജില്ലാ സെക്രട്ടറിമാരായ ബാബു വേങ്ങൂര്‍, കെ എ മുഹമ്മദ് ഷമീര്‍, ശിഹാബ് പടന്നാട്ട്, ഷാനവാസ് സി എസ്, ആരിഫ് സലീം, എറണാകുളം മണ്ഡലം പ്രസിഡന്റ് ഹാരിസ് ഉമ്മര്‍ നേതൃത്വം നല്‍കി.

Tags: