ശാഹീന്‍ ബാഗില്‍ വെടിയുതിര്‍ത്തത് ആം ആദ്മി പ്രവര്‍ത്തകനെന്ന് പോലിസ്

പോലിസ് ബാരിക്കേഡുകള്‍ക്ക് സമീപത്തുനിന്ന് ജയ്ശ്രീറാം എന്നാക്രോശിച്ച് വെടിയുതിര്‍ത്ത കപില്‍ ഗുജ്ജര്‍ (25) ആം ആദ്മി അംഗമാണെന്ന് സമ്മതിച്ചതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Update: 2020-02-04 14:40 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്കു നേരെ കഴിഞ്ഞയാഴ്ച ശാഹീന്‍ ബാഗില്‍ വെടിയുതിര്‍ത്തയാള്‍ ഡല്‍ഹി ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി അംഗമാണെന്ന് പോലിസ്. പോലിസ് ബാരിക്കേഡുകള്‍ക്ക് സമീപത്തുനിന്ന് ജയ്ശ്രീറാം എന്നാക്രോശിച്ച് വെടിയുതിര്‍ത്ത കപില്‍ ഗുജ്ജര്‍ (25) ആം ആദ്മി അംഗമാണെന്ന് സമ്മതിച്ചതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നൂറുകണക്കിന് സ്ത്രീകളും കുട്ടികളും കുത്തിയിരിപ്പ് സമരം നടത്തിന്ന ശാഹീന്‍ ബാഗിലെത്തി ഇയാള്‍ ആകാശത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. 'നമ്മുടെ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രമേ വിജയിക്കൂ എന്നായിരുന്നു പോലിസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുമ്പോള്‍ ഇയാള്‍ വിളിച്ചു പറഞ്ഞത്.


Tags:    

Similar News