അമ്മയെയും സഹോദരനെയും യുവാവ് ചുറ്റികകൊണ്ട് അടിച്ച് കൊന്നു

25കാരനായ അമര്‍ചന്ദ് ജംഗിദ് എന്ന യുവാവാണ് അമ്മയേയും സഹോദരനെയും കൊലപ്പെടുത്തിയത്.

Update: 2021-04-08 19:07 GMT

ജയ്പൂര്‍: രാജസ്ഥാനില്‍അമ്മയെയും സഹോദരനെയും യുവാവ് ചുറ്റികകൊണ്ട് അടിച്ച് കൊന്നു. പിതാവും സഹോദരന്മാരുമടക്കം നാല് പേരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. അജ്മീര്‍ ജില്ലയിലെ ഭിനായ് പട്ടണത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 25കാരനായ അമര്‍ചന്ദ് ജംഗിദ് എന്ന യുവാവാണ് അമ്മയേയും സഹോദരനെയും കൊലപ്പെടുത്തിയത്.

ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മ കമലാ ദേവി(60), സഹോദരന്‍ ശിവരാജ് (22) എന്നിവരാണ് മരിച്ചത്. ആക്രമണത്തില്‍ പിതാവും രണ്ട് സഹോദരങ്ങളുമടക്കം നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമ്മയുടെ കരച്ചില്‍ കേട്ട് ഓടിയത്തിയ ഇവരെ അമര്‍ചന്ദ് ആക്രമിക്കുകയായിരുന്നു. ഒരു അയല്‍വാസിക്കും പരിക്കേറ്റിട്ടുണ്ട്.

യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകത്തിന് പിന്നിലെ കാരണങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പോലിസ് വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി.

Tags: