പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തു, മൂന്ന് വയസ്സുകാരിയെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

Update: 2021-11-09 11:01 GMT

അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുകയും ഇരകളില്‍ ഒരാളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി വിജയ് താക്കൂര്‍(26) അറസ്റ്റില്‍. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് നിഷ്ഠൂരമായ സംഭവം അരങ്ങേറിയത്. കഴിഞ്ഞ 10 ദിവസത്തിനിടെ അഞ്ചും ഏഴും വയസ്സുള്ള മൂന്ന് പെണ്‍കുട്ടികളേയാണ് ഇയാള്‍ ബലാല്‍സംഗത്തിന് ഇരയാക്കിയത്. മൂന്ന് വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാല്‍സംഗം ചെയ്ത കൊലപ്പെടുത്തിയതായും പോലിസ് പറഞ്ഞു.

റിമാന്റ് ചെയ്ത അജയ് താക്കൂറിനെ നവംബര്‍ 11 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടതായി ഗാന്ധിനഗര്‍ ഐജി അഭയ് അറിയിച്ചു. വിവാഹിതനായ പ്രതി വിജയ് താക്കൂറിന് ആറ് വയസ്സുകാരിയായ മകളുണ്ട്.

Tags: