ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

Update: 2024-01-15 09:44 GMT

മസ്‌കത്ത്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കോഴിക്കോട് കുറ്റിയാടി സ്വദേശി അരീകുന്നുമ്മല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് ഷാഫി(28യാണ് മരിച്ചത്. മുസന്നയ്ക്കു സമീപം മുളന്തയില്‍ പ്രദേശിക സമയം ഇന്ന് രാവിലെ 10.30ഓടെയാണ് അപകടം. എട്ട് വര്‍ഷത്തോളമായി ഒമാനിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. റുസ്താഖ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Tags: