ബീഫിന്റെ പേരില്‍ ഗുഡ്ഗാവിലെ മലയാളിയുടെ ഹോട്ടല്‍ അടപ്പിച്ചതായി പരാതി

പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദലിയുടെ ഹോട്ടലാണ് അടപ്പിച്ചത്. രണ്ടാഴ്ച മുമ്പാണ് സംഭവം.

Update: 2019-08-16 18:28 GMT

ന്യൂഡല്‍ഹി: ഗുഡ്ഗാവില്‍ ബീഫിന്റെ പേരില്‍ മലയാളിയുടെ ഹോട്ടല്‍ ഹിന്ദുത്വ സംഘം അടപ്പിച്ചതായി പരാതി. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദലിയുടെ ഹോട്ടലാണ് അടപ്പിച്ചത്. രണ്ടാഴ്ച മുമ്പാണ് സംഭവം. കേരള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി മുഹമ്മദലി ഒരു വര്‍ഷം മുമ്പാണ് ഗുഡ്ഗാവിലെ ഗോള്‍ഫ് ലിങ്ക് റോഡില്‍ ഹോട്ടല്‍ തുടങ്ങിയത്. 15 ദിവസം മുമ്പ് ഒരാളെത്തി ഹോട്ടലിലെ ഭക്ഷ്യവിഭവങ്ങള്‍ പരിശോധിക്കുകയും പിന്നാലെ ഒരു സംഘമെത്തി ഹോട്ടല്‍ അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അടച്ചില്ലെങ്കില്‍ ഹോട്ടല്‍ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

വില്‍ക്കാന്‍ അനുമതിയുള്ള പോത്തിറച്ചിയാണ് ഇവിടെ ഉപയോഗിക്കുന്നതെന്ന വാദം സംഘം ചെവി കൊണ്ടില്ലെന്ന് ഉടമ മുഹമ്മദലി പറഞ്ഞു. പോലിസെത്തി ഭക്ഷണ സാമ്പിളുകള്‍ കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ അവര്‍ക്ക് അക്കാര്യം ബോധ്യമായെങ്കിലും ഹോട്ടലിനു സംരക്ഷണം നല്‍കാനോ മറ്റൊ തയ്യാറായില്ല.സൗത്ത് ഡല്‍ഹിയിലുള്ള മുഹമ്മദലിയുടെ മറ്റൊരു ഹോട്ടലിനും സമാന ഭീഷണിയുള്ളതിനാല്‍ ഇവര്‍ ഫുഡ് ആപ്പുകളില്‍നിന്ന് പോത്തുകറി ഒഴിവാക്കിയിരിക്കുകയാണ്.ഡല്‍ഹിയിലെ ഗാസിപൂര്‍ മണ്ഡിയിലെ സര്‍ക്കാര്‍ അംഗീകൃത അറവുശാലയില്‍നിന്നു വാങ്ങുന്ന ബീഫ് ഉപയോഗിച്ചാണ് ഇവിടെ വിഭവങ്ങള്‍ തയ്യാറാക്കിയിരുന്നതെന്ന് ഉടമ പറയുന്നു.

Tags:    

Similar News