കൈയേറ്റം ചെയ്‌തെന്ന് വിനായകന്‍; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു

Update: 2024-09-07 14:47 GMT

ഹൈദരാബാദ്: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നടന്‍ വിനായകനെ ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തിന്റെ പേരിലാണ് നടപടിയെന്നാണ് റിപോര്‍ട്ട്. അതേസമയം, വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കൈയേറ്റം ചെയ്തതായി വിനായകന്‍ പറഞ്ഞു. ആഭ്യന്തര ടെര്‍മിനല്‍ ഏരിയയില്‍ വിനായകന്‍ ബഹളമുണ്ടാക്കിയെന്നാണ് പോലിസ് പറയുന്നത്. തുടര്‍ന്ന് സിഐഎസ്എഫ് എത്തി കസ്റ്റഡിയിലെടുത്ത് പോലിസിന് കൈമാറിയെന്നാണ് പറയുന്നത്. കൊച്ചിയില്‍ നിന്നു ഗോവയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. കൊച്ചിയില്‍നിന്ന് ഹൈദരാബാദ് വഴി ഗോവയിലേക്ക് പോവാനുള്ള കണക്റ്റിങ് വിമാനത്തില്‍ കയറാനെത്തിയപ്പോഴാണ് സംഭവം. അതേസമയം, തന്നെ വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റിയ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി വിനായകന്‍ പറയുന്നത്. കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍ തെളിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: