മഹാത്മാഗാന്ധിയുടെ ചെറുമകന്‍ അരുണ്‍ ഗാന്ധി അന്തരിച്ചു

Update: 2023-05-02 09:03 GMT

മുംബൈ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചെറുമകന്‍ അരുണ്‍ ഗാന്ധി അന്തരിച്ചു. 89 വയസ്സായിരുന്നു. മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ ചൊവ്വാഴ്ചയാണ് മരണപ്പെട്ടത്. അസുഖത്തെ തുടര്‍ന്നാണ് മരണമെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു. എഴുത്തുകാരനും സാമൂഹികരാഷ്ട്രീയ പ്രവര്‍ത്തകനുമായ അദ്ദേഹത്തിന്റെ സംസ്‌കാരം കോലാപൂരില്‍ നടക്കുമെന്ന് മകന്‍ തുഷാര്‍ ഗാന്ധി പറഞ്ഞു. 1934 ഏപ്രില്‍ 14 ന് ഡര്‍ബനില്‍ മണിലാല്‍ ഗാന്ധിയുടെയും സുശീല മഷ്‌റുവാലയുടെയും മകനായി ജനിച്ച അരുണ്‍ ഗാന്ധി അറിയപ്പെടുന്ന ആക്ടിവിസ്റ്റാണ്.

Tags: