കൊവിഡ് ആശങ്കയില്‍ മഹാരാഷ്ട്ര; 24 മണിക്കൂറിനിടെ 8,641 പുതിയ കേസുകള്‍

Update: 2020-07-16 15:48 GMT

മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 8,641 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,84,281ആയി. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഇന്ന് കൊവിഡ് ബാധിച്ച് 266 പേര്‍ മരിച്ചു. 5,527 പേര്‍ ഇന്ന് രോഗമുക്തിനേടി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,58,140 ആയി. 55.63ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്കെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെട്ടു. മുംബൈയില്‍ മാത്രം 96,474 കേസുകളാണുള്ളത്.പൂനെയില്‍ 1,510 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

അതേസമയം രാജ്യത്ത് തമിഴ്‌നാട് ഉത്തര്‍പ്രദേശ്, ബിഹാര്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണ് റിപോര്‍ട്ട് ചെയ്യപെടുന്നത്.രാജ്യത്തെ കൊവിഡ് രോഗികളുടെ 86 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 35 പേരാണ് ഔറ്റ ദിവസത്തില്‍ മരിച്ചത്.





Tags:    

Similar News