നെടുമ്പാശ്ശേരിയില്‍ വെടിയുണ്ടയുമായി മഹാരാഷ്ട്ര സ്വദേശി പിടിയില്‍

Update: 2024-05-25 05:14 GMT

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വെടിയുണ്ടയുമായി യാത്രക്കാരന്‍ പിടിയില്‍. മഹാരാഷ്ട്ര സ്വദേശി യാഷറന്‍ സിങ് ആണ് പിടിയിലായത്. ഇന്‍ഡിഗോ വിമാനത്തില്‍ പുനെയിലേക്ക് പോകാനെത്തിയതാണ് ഇയാള്‍. ബാഗേജ് സ്‌ക്രീന്‍ ചെയ്തപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. ഇയാളെ പോലിസ് ചോദ്യം ചെയ്തുവരികയാണ്.

Tags:    

Similar News