മഹാരാഷ്ട്രയില്‍ സ്ഥിതി അതിരൂക്ഷം; ഒറ്റ ദിവസം 67,100 പേര്‍ക്ക് കൊവിഡ്, മരണം 419

Update: 2021-04-17 17:41 GMT

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഒറ്റ ദിവസം 67,100 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ രോഗം പിടിപെടുന്നവരുടെ എണ്ണത്തില്‍ ഇതുവരെയുള്ള റെക്കോഡ് വര്‍ധനവാണിത്. ഇന്നലെ 63,729 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 60,000 ല്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.ശനിയാഴ്ച 419 പേര്‍ കൊവിഡ് കാരണം മരണപ്പെട്ടു.

    മരണ സംഖ്യയിലും റെക്കോഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഏകദേശം ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഒരുദിവസം ഇത്രയും പേര്‍ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിക്കുന്നത്. 1.59 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. 56,783 പേര്‍ രോഗമുക്തി നേടി. നിലവില്‍ ചികിത്സയിലുള്ളവര്‍ 6,47,933 ആണ്. 35,72,584 പേര്‍ വീടുകളിലും 25,623 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുമാണ്.

Maharashtra: In one day 67100 people effected covid

Tags:    

Similar News