കോടതി നടപടികൾ ബഹിഷ്കരിച്ച് പ്രതിഷേധിക്കാനൊരുങ്ങി മദ്രാസ് ഹൈക്കോടതി അഭിഭാഷകർ

Update: 2019-09-08 09:04 GMT

ന്യുഡൽഹി: ചൊവ്വാഴ്ച കോടതി നടപടികൾ ബഹിഷ്കരിച്ച് പ്രതിഷേധിക്കാനൊരുങ്ങി മദ്രാസ് ഹൈക്കോടതി അഭിഭാഷകർ. ചീഫ് ജസ്റ്റിസ് വിജയ താഹിൽരമണിയെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചാണ് അഭിഭാഷകരുടെ നടപടി. താഹിൽരമണിയെ സ്ഥലം മാറ്റിയുള്ള തീരുമാനം പുനപരിശോധിക്കണമന്ന് ആവശ്യപ്പെട്ട് കൊളീജിയത്തിന് അഭിഭാഷകർ നേരത്തെ കത്ത് നൽകിയിരുന്നു.

കൊളീജിയത്തിന്‍റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് താഹില്‍രമണി നൽകിയ നിവേദനം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധ നടപടികളിലേക്ക് അഭിഭാഷകർ കടക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ സ്ഥലം മാറ്റത്തിന് വ്യക്തമായൊരു കാരണം കൊളീജിയം നൽകണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. ‌വ്യക്തമായ കാരണം പറയാതെയാണ് ചീഫ് ജസ്റ്റിസ് താഹിൽ രമണിയെ മേഘാലയ ഹൈക്കോടതിയിലേക്ക് മാറ്റാൻ കൊളീജിയം തീരുമാനിച്ചത്.

അതേസമയം ജഡ്ജിമാരുടെ യോഗത്തില്‍ രാജി തീരുമാനം വ്യക്തമാക്കിയതിന് ശേഷം രാഷ്ട്രപതിക്ക് താഹില്‍രമണി രാജി കത്ത് നല്‍കിയിട്ടുണ്ട്. രാജ്യത്തെ ഹൈക്കോടതികളിലെ ഏറ്റവും സീനിയർ ജഡ്ജിമാരിലൊരാളായ താഹിൽ രമണിയെ രാജ്യത്തെ ചെറിയ ഹൈക്കോടതിയായ മേഘാലയയിലേക്കു മാറ്റിയത് വലിയ ചർച്ചയായിരുന്നു. 

Full View

Tags:    

Similar News