മധ്യപ്രദേശില്‍ വകുപ്പ് വിഭജനം പൂര്‍ത്തിയായി മുഖ്യമന്ത്രി കമല്‍നാഥിന് വ്യവസായം; ബാല ബച്ചന് ആഭ്യന്തരം, തരുണ്‍ ഭാനോട്ടിന് ധനകാര്യം

ആദിവാസി വിഭാഗം നേതാവും ദിഗ്‌വിജയ് സിങ് സര്‍ക്കാറില്‍ മന്ത്രിയുമായിരുന്ന ബാല ബച്ചനാണ് ആഭ്യന്തര-ജയില്‍ വകുപ്പുകള്‍ ലഭിച്ചത്.ആരോഗ്യവകുപ്പ് മുതിര്‍ന്ന എംഎല്‍എ തുള്‍സി സിലാവതിനും ഗോവിന്ദ് രജ്പുതിന് റവന്യൂ, ഗതാഗതവും ലഭിച്ചു.

Update: 2018-12-29 05:55 GMT

ഭോപാല്‍: മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാറിന്റെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. പബ്ലിക് റിലേഷന്‍സ്, വ്യവസായം- നിക്ഷേപ പ്രോത്‌സാഹനം, തൊഴില്‍ വകുപ്പ്, സാങ്കേതിക വിദ്യാഭ്യാസം എന്നിവ തന്റെ കീഴില്‍ നിലനിര്‍ത്തിയാണ് മുഖ്യമന്ത്രി കമല്‍നാഥ് വകുപ്പ് വിഭജനം പൂര്‍ത്തിയാക്കിയത്. ആദിവാസി വിഭാഗം നേതാവും ദിഗ്‌വിജയ് സിങ് സര്‍ക്കാറില്‍ മന്ത്രിയുമായിരുന്ന ബാല ബച്ചനാണ് ആഭ്യന്തര-ജയില്‍ വകുപ്പുകള്‍ ലഭിച്ചത്.ആരോഗ്യവകുപ്പ് മുതിര്‍ന്ന എംഎല്‍എ തുള്‍സി സിലാവതിനും ഗോവിന്ദ് രജ്പുതിന് റവന്യൂ, ഗതാഗതവും ലഭിച്ചു.

തരുണ്‍ ഭാനോട്ടിന് ധനകാര്യം, പ്രഭുരാം ചൗധരിക്ക് വിദ്യാഭ്യാസം, വിജയലക്ഷ്മി സാധോക്ക് സാംസ്‌കാരികം, ആരോഗ്യ വിഭ്യാഭ്യാസം, ഹുക്കും സിങ് കരദക്ക് ജലവിഭവം, മുതിര്‍ന്ന എംഎല്‍എ ഡോ.ഗോവിന്ദ് സിങ്ങിന് സഹകരണ പാര്‍ലമെന്ററി കാര്യ വകുപ്പ്, സജ്ജന്‍ സിങ് വര്‍മക്ക് പൊതുമരാമത്ത് എന്നിവയാണ് ലഭിച്ചത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ്ങിന്റെ മകനും മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞയാളുമായ ജയ്‌വര്‍ധന് നഗരഭരണമാണ് ലഭിച്ചത്.മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ അരുണ്‍യാദവിന്റെ ഇളയ സഹോദരന്‍ സച്ചിന്‍ യാദവിന് കൃഷി, ഭക്ഷ്യ സംസ്‌ക്കരണ വകുപ്പുകള്‍ ലഭിച്ചപ്പോള്‍ വനിതാ മന്ത്രി ഇമാറത്തി ദേവിക്ക് വനിതാ, ശിശു വകുപ്പ് ലഭിച്ചു.

മന്ത്രിസഭയിലെ ഏക സ്വതന്ത്ര എംഎല്‍എ പ്രദീപ് ജയ്‌സ്വാലിന് ഖനനം, ഉമന്‍സിങാറിന് വനം വകുപ്പും, ജിത്തു പത്‌വാരിക്ക് കായിക, യുവജന ക്ഷേമവും ഉന്നത വിദ്യാഭ്യാസ വകുപ്പും ലഭിച്ചു.

മന്ത്രിസഭയിലെ ഏക മുസ്ലിം പ്രതിനിധിയായ ആരിഫ് അഖീലിന് ന്യൂനപക്ഷ, പിന്നാക്ക ക്ഷേമവും ഭോപ്പാല്‍ ഗാസിന് റിലീഫ്, പുനരധിവാസ വകുപ്പും ലഭിച്ചു.28 കാബിനറ്റ് മന്ത്രിമാരാണ് മധ്യപ്രദേശില്‍ ചുമതലയേറ്റത്.




Tags:    

Similar News