17 തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ എഫ്‌ഐആര്‍ ലക്‌നോ കോടതി റദ്ദാക്കി

അവര്‍ കൊവിഡ് പടര്‍ത്തിയതിനോ വിസ നിയമങ്ങള്‍ ലംഘിക്കുകയോ ചെയ്തുവെന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി 17 പേരെയും വിട്ടയച്ചത്.

Update: 2021-02-19 06:17 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 ലോക്ക്ഡൗണിനിടെ വിദേശികള്‍ ഉള്‍പ്പെടെ 17 തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച എഫ്‌ഐആര്‍ ലകനൗവിലെ മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കി. അവര്‍ കൊവിഡ് പടര്‍ത്തിയതിനോ വിസ നിയമങ്ങള്‍ ലംഘിക്കുകയോ ചെയ്തുവെന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി 17 പേരെയും വിട്ടയച്ചത്.

അവരില്‍ ഏഴുപേര്‍ ഇന്തോനേസ്യന്‍ പൗരന്മാരും ബാക്കി പത്ത് പേര്‍ ഇന്ത്യന്‍ പൗരന്മാരുമാണ്. ഇന്തോനേസ്യയില്‍ നിന്നുള്ള ഇദ്രാസ് ഉമര്‍, അദെകുഷ്ടിവ, ശംസുല്‍ഹാദി, ഇമാം സഫി, സര്‍നോ, ഹെന്‍ഡേര സിംബോളോ, സതിജോ ജോഡിസോ ബെഡ്‌ജോ, ഡെഡിക് സ്‌കാന്‍ഡര്‍ എന്നിവരാണ് വിദേശ പൗരന്മാര്‍.

2020 ജനുവരി 20ന് സാധുവായ വിസയിലും പാസ്‌പോര്‍ട്ടിലുമാണ് ഇന്ത്യയിലെത്തിയതെന്നും 2020 മാര്‍ച്ച് 2ന് ആണ് ഇന്തോനേസ്യയില്‍ കൊവിഡിന്റെ ആദ്യ കേസ് റിപോര്‍ട്ട് ചെയ്തതെന്നും വിദേശ പൗരന്മാര്‍ ലഖ്‌നൗ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സുശീല്‍കുമാരി മുമ്പാകെ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News