ലോക്ക് ഡൗണ്‍: നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മെയ് അവസാനത്തേക്ക് മാറ്റി

Update: 2020-03-27 16:27 GMT

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഏപ്രില്‍ 14വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച തിനാല്‍ മെയ് മൂന്നിന് നടത്താനിരുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷ(നീറ്റ്)യും ഏപ്രില്‍ ആദ്യവാരം നടത്താനിരുന്ന ജെ.ഇ.ഇ മെയിന്‍ പരീക്ഷയും മാറ്റി. ഇരു പരീക്ഷകളും മെയ് അവസാനവാരം നടക്കുമെന്ന് കേന്ദ്ര മനുഷ്യവിഭവശേഷി വികസന മന്ത്രാലയം സൂചിപ്പിച്ചു. അഡ്മിറ്റ് കാര്‍ഡുകള്‍ ഏപ്രില്‍ 15നുശേഷം വിതരണം ചെയ്യും. വിദ്യാര്‍ഥികളും രക്ഷിതാക്കളും പരീക്ഷ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് പരീക്ഷ മാറ്റിയതെന്ന് മന്ത്രാലയം അറിയിച്ചു. 'നീറ്റി'ന് 15 ലക്ഷവും ജെ.ഇ.ഇക്ക് ആറുലക്ഷവും വിദ്യാര്‍ഥികളാണ് അപേക്ഷിച്ചത്.




Tags:    

Similar News