അച്ചനേയും മകളേയും ബസ്സില്‍ നിന്ന് തള്ളിയിട്ട സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

വിദ്യാര്‍ഥികളെ ബസ്സില്‍ കയറ്റാതിരിക്കാനുള്ള ബസ് ജീവനക്കാരുടെ ശ്രമത്തിനിടയിലാണ് അപകടം സംഭവിച്ചതെന്ന് വിലയിരുത്തുന്നതായി ആര്‍ടിഒ പറഞ്ഞു.

Update: 2020-01-17 12:03 GMT

കല്‍പറ്റ: സ്വകാര്യ ബസില്‍ നിന്നും ജീവനക്കാര്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് അച്ചനുംമകള്‍ക്കും പരിക്കേറ്റ സംഭവത്തില്‍ നടപടിയുമായി വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ. പ്രാഥമിക അന്വേഷണത്തില്‍ ബസ് ഡ്രൈവറായ വിജീഷ്, കണ്ടക്ടര്‍ ലതീഷ് എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇരുവരുടേയും ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

വിദ്യാര്‍ഥികളെ ബസ്സില്‍ കയറ്റാതിരിക്കാനുള്ള ബസ് ജീവനക്കാരുടെ ശ്രമത്തിന്റെ ഭാഗമായാണ് അപകടം സംഭവിച്ചതെന്ന് വിലയിരുത്തുന്നതായി ആര്‍ടിഒ പറഞ്ഞു. സംഭവത്തില്‍ ഗുരുതര പരിക്കേറ്റ കാര്യമ്പാടി മോര്‍ക്കാലയില്‍ ജോസഫ് (54) തീവ്രപരിചരണ വാര്‍ഡില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെനടപടി സ്വീകരിക്കമെന്ന് ഗതാഗത മന്ത്രിഎ കെ ശശീന്ദ്രന്‍ അറിയിച്ചിരുന്നു.

Tags:    

Similar News