യുഎഇ സന്ദര്‍ശനത്തില്‍ കേന്ദ്രമന്ത്രിക്കൊപ്പം പിആര്‍ കമ്പനി മാനേജരും; വി മുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി

ഔദ്യോഗിക സംഘത്തിലില്ലാത്ത സ്മിത മേനോനാണ് മന്ത്രിക്കൊപ്പം യുഎഇ സന്ദര്‍ശിച്ചത്.

Update: 2020-10-03 07:33 GMT
ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി. യുഎഇ സന്ദര്‍ശിച്ച കേന്ദ്രപ്രതിനിധി സംഘത്തില്‍ എറണാകുളത്തെ പിആര്‍ കമ്പനി മാനേജരെ ഉള്‍പ്പെടുത്തിയെന്നാണ് പരാതി. എല്‍ജെഡി നേതാവ് സലീം മടവൂരാണ് പരാതി നല്‍കിയത്.

ഔദ്യോഗിക സംഘത്തിലില്ലാത്ത സ്മിത മേനോനാണ് മന്ത്രിക്കൊപ്പം യുഎഇ സന്ദര്‍ശിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പരാതിയില്‍ പ്രതികരിക്കാനില്ലെന്ന് വി മുരളീധരന്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് അയച്ച പരാതിയില്‍ അദ്ദേഹം തന്നെ മറുപടി പറയട്ടെയെന്നും വി മുരളീധരന്‍ പറഞ്ഞു.

Tags: