കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഇടത് എംപിമാര്‍ക്ക് അനുമതി

കശ്മീര്‍ സന്ദര്‍ശന ശേഷം ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ രാജ്യസഭയില്‍ ഉന്നയിക്കുമെന്ന് എളമരം കരീം എംപി വ്യക്തമാക്കി.

Update: 2019-11-29 11:54 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ സന്ദര്‍ശനം നടത്താന്‍ ഇടത് എംപി മാര്‍ക്ക് അനുമതി. രാജ്യസഭ അംഗങ്ങായ എളമരം കരീം, ബിനോയ് വിശ്വം, ടി കെ രംഗ രാജന്‍ എന്നിവര്‍ അടുത്ത ആഴ്ച കശ്മീര്‍ സന്ദര്‍ശനം നടത്തും. സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാനാണ് അനുമതി.

കശ്മീര്‍ ആഭ്യന്തര വകുപ്പ് ആണ് സന്ദര്‍ശന അനുമതി നല്‍കിയത്. കര്‍ശന നിയന്ത്രണങ്ങളോടെ ആണ് സന്ദര്‍ശനം അനുവദിക്കപ്പെട്ടത്. കശ്മീര്‍ സന്ദര്‍ശന ശേഷം ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ രാജ്യസഭയില്‍ ഉന്നയിക്കുമെന്ന് എളമരം കരീം എംപി വ്യക്തമാക്കി.

എംപിമാര്‍ നല്‍കിയ കത്തിന്മേല്‍ കശ്മീര്‍ ആഭ്യന്തര വകുപ്പ് നല്‍കിയ മറുപടിയില്‍ വ്യക്തതക്കുറവുണ്ടെങ്കിലും സന്ദര്‍ശനം അനുവദിക്കില്ല എന്ന് അതില്‍ പറയുന്നില്ല. ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് അടുത്ത ആഴ്ചയില്‍ കശ്മീര്‍ സന്ദര്‍ശിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എംപിമാര്‍ അറിയിച്ചു.

Tags:    

Similar News