ഏലപ്പാറയിലെ എസ്‌റ്റേറ്റില്‍ മണ്ണിടിച്ചില്‍; ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു, തെരച്ചില്‍

എസ്‌റ്റേറ്റ് തൊഴിലാളി മണ്ണിനടിയില്‍പ്പെട്ടു. കോഴിക്കാനം എസ്‌റ്റേറ്റിലെ പുഷ്പയെ ആണ് കാണാതായത്.

Update: 2022-07-04 01:00 GMT

പ്രതീകാത്മക ചിത്രം

ഇടുക്കി: ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്‌റ്റേറ്റില്‍ മണ്ണിടിച്ചില്‍. എസ്‌റ്റേറ്റ് തൊഴിലാളി മണ്ണിനടിയില്‍പ്പെട്ടു. കോഴിക്കാനം എസ്‌റ്റേറ്റിലെ പുഷ്പയെ ആണ് കാണാതായത്. ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീണാണ് അപകടം. പുഷ്പയ്ക്കായി ഫയര്‍ഫോഴ്‌സ് തിരച്ചില്‍ നടത്തുകയാണ്. സംസ്ഥാനത്ത് ഇന്നും വ്യാപകമഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News