ദ്വീപുകളുടെ സമാധാനവും സംസ്‌കാരവും നശിപ്പിക്കുന്നു; പ്രഫുല്‍ പട്ടേലിനെ ഉടന്‍ നീക്കണമെന്ന് കോണ്‍ഗ്രസ്

പ്രദേശവാസികളെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെ ഭരണകൂടം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം (പിഎഎസ്എ) നിയമവും കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം ഒരു ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

Update: 2021-05-26 09:30 GMT

ന്യൂഡല്‍ഹി: ദ്വീപുകളുടെ സമാധാനവും സംസ്‌കാരവും നശിപ്പിക്കുക മാത്രമല്ല, അനിയന്ത്രിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങളെ ഉപദ്രവിക്കുകയാണെന്നും അതിനാല്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ഉടന്‍ നീക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ദ്വീപുകളില്‍ മദ്യം അനുവദിക്കുന്ന അഡ്മിനിസ്‌ട്രേറ്ററുടെ നടപടിയെ ദ്വീപ് ജനത എതിര്‍ക്കുകയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി മുതിര്‍ന്ന വക്താവുമായ അജയ് മക്കെന്‍ പറഞ്ഞു.

പ്രദേശവാസികളെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെ ഭരണകൂടം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം (പിഎഎസ്എ) നിയമവും കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം ഒരു ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

'ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് നിയമിച്ചു, കാരണം അദ്ദേഹം ഗുജറാത്ത് സ്വദേശിയാണ്, സംസ്ഥാനത്തിന്റെ മുന്‍ ആഭ്യന്തരമന്ത്രിയുമായിരുന്നു. സാധാരണ ബ്യൂറോക്രാറ്റുകളോ വിരമിച്ച ബ്യൂറോക്രാറ്റുകളോ ആണ് അഡ്മിനിസ്‌ട്രേറ്റര്‍മാരായി (കേന്ദ്രഭരണ പ്രദേശങ്ങളിലെ) നിയമിക്കപ്പെടാറുള്ളത്. എന്നാല്‍ ഇത് ആദ്യമായി ഒരു രാഷ്ട്രീയക്കാരനെ നിയമിച്ചു' -മാക്കന്‍ പറഞ്ഞു.

പുതിയ ഭരണാധികാരി പഞ്ചായത്തുകളുടെ അധികാരം എടുത്തുകളഞ്ഞതായും മത്സ്യബന്ധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നാട്ടുകാരുടെ വീടുകള്‍ പൊളിച്ചുനീക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുജറാത്ത് സ്വദേശിയും ആഭ്യന്തരമന്ത്രി അമിത് ഷായുടെ അടുപ്പക്കാരനുമായ പ്രഫുല്‍ പട്ടേല്‍ ഒരു രാഷ്ട്രീയക്കാരനാണ്. ലക്ഷദ്വീപില്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് നടപ്പാക്കുന്നത്.ദ്വീപുകളിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതിനാല്‍ അദ്ദേഹത്തെ ഉടന്‍ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഡ്മിനിസ്‌ട്രേറ്റര്‍ പാസ നിയമവും ലക്ഷദ്വീപ് ഡെവലപ്‌മെന്റ് അതോറിറ്റി റെഗുലേഷന്‍ 2021 ഉം അടിച്ചേല്‍പ്പിക്കുന്നത് ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാര്‍ദ്രയും ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ചു.

Tags:    

Similar News