ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ്; ചാനല്‍ ചര്‍ച്ചയ്ക്കിടെ യുവതിക്കു നേരെ സംഘപരിവാരത്തിന്റെ കസേരയേറ്

ചെന്നൈയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃഭൂമി സംഘടിപ്പിച്ച പടയോട്ടം പാര്‍ലമെന്റിലേക്ക് എന്ന പരിപാടിയ്ക്കിടെയായിരുന്നു സംഭവം.യുവതിക്ക് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രോശിക്കുന്നതും കസേരയെടുത്ത് എറിയുന്നതുമായ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Update: 2019-03-08 09:46 GMT

ചെന്നൈ: ചാനല്‍ ചര്‍ച്ചയ്ക്കിടെ ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് ആണെന്ന് ആരോപിച്ച യുവതിക്ക് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അസഭ്യ വര്‍ഷവും ഭീഷണിയും കൈയ്യറ്റവും. ചെന്നൈയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃഭൂമി സംഘടിപ്പിച്ച പടയോട്ടം പാര്‍ലമെന്റിലേക്ക് എന്ന പരിപാടിയ്ക്കിടെയായിരുന്നു സംഭവം.യുവതിക്ക് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രോശിക്കുന്നതും കസേരയെടുത്ത് എറിയുന്നതുമായ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ബഹളം നിയന്ത്രണാധീതമായതോടെ പരിപാടി വേഗം അവസാനിപ്പിച്ചാണ് ചാനല്‍ അവതാരക രംഗം ശാന്തമാക്കിയത്.ചെന്നൈ മെമ്മോറിയല്‍ സ്‌കൂള്‍ മൈതാനത്തായിരുന്നു പരിപാടി. ചര്‍ച്ചയ്ക്കിടെ ചര്‍ച്ചയ്ക്കിടെ അവതാരകന്‍ മഞ്ജുഷ് ഗോപാല്‍ ആയിരുന്നു ചര്‍ച്ച നിയന്ത്രിച്ചിരുന്നത്. ചര്‍ച്ചയ്ക്കിടെ സിപിഎം പ്രതിനിധി നടത്തിയ പരാമര്‍ശത്തില്‍ പിടിച്ചായിരുന്നു യുവതി സംസാരിച്ചു തുടങ്ങിയത്.

ഗാന്ധിയെ കൊന്നത് നിങ്ങളാണ്. ബിജെപി ആര്‍എസ്എസുകാരാണ്. എന്നിട്ട് മറ്റുള്ളവരുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ നോക്കുകയാണ് എന്നായിരുന്നു യുവതി പറഞ്ഞത്. ഇതോടെ, ഇതോടെ പ്രകോപിതരായ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ബഹളം വയ്ക്കുകയും യുവതി മാപ്പ് പറയണമെന്ന് ആക്രോശിക്കുകയുമായിരുന്നു. മാപ്പ് പറയാതെ പരിപാടി തുടരാന്‍ അനുവദിക്കില്ലെന്നും ഇവര്‍ ഭീഷണി മുഴക്കി. എന്നാല്‍, ഭീഷണി വകവയ്ക്കാതെ യുവതി തന്റെ വാദം തുടര്‍ന്നതോടെ സംഘപരിവാര പ്രവര്‍ത്തകര്‍ കസേരയെടുത്ത് യുവതിക്ക് നേരെ എറിയുകയായിരുന്നു. ഇതോടെ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മാതൃഭൂമി പരിപാടി അവസാനിപ്പിച്ചു.

Tags: