മാധ്യമപ്രവര്‍ത്തകന് മര്‍ദനം: സിഐക്കെതിരേ കര്‍ശനനടപടിയെടുക്കും വരെ സമരം തുടരുമെന്ന് കെയുഡബ്ല്യൂജെ

Update: 2021-07-16 08:42 GMT

മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ് സെക്രട്ടറിയും മാധ്യമം ലേഖകനുമായ കെ പി എം റിയാസിനെ മര്‍ദ്ദിച്ച സി ഐ ഫര്‍ഷാദിനെതിരേ കര്‍ശന നടപടിയെടുക്കുന്നതു വരെ സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എ സുഭാഷ് പറഞ്ഞു. സ്ഥലംമാറ്റം എന്ന നിസ്സാര നടപടി സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ മലപ്പുറം ജില്ലാ കമ്മറ്റി ജില്ലാ പോലിസ് മേധാവിയുടെ ഓഫിസിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ എ സുഭാഷ്.

കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് ഷംസുദ്ദീന്‍ മുബാറക് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം എസ് മഹേഷ് കുമാര്‍, ഷംസീര്‍, രാജീവ്, സുരേഷ് എടപ്പാള്‍ സംസാരിച്ചു. മാര്‍ച്ച് എസ് പി ഓഫിസിനു സമീപം പോലിസ് തടഞ്ഞു.

Tags:    

Similar News