ശൈഖ് അഹമ്മദ് നവാഫ് കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രി

Update: 2022-07-26 08:54 GMT

കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി അമീറിന്റെ മകന്‍ ശൈഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ നിയമിച്ചു. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താനും തീരുമാനമായി.

ശൈഖ് സബാഹ് അല്‍ ഖാലിദിന്റെ രാജി സ്വീകരിച്ച് 75 ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ പ്രധാനമന്ത്രിയെ നിയോഗിച്ചിട്ടുള്ളത്. കിരീടാവകാശി ശൈഖ് മിശ്അല്‍ അല്‍ അഹമ്മദ് ആണ് അമീര്‍ നല്‍കിയ പ്രത്യേക ഭരണഘടനാ അധികാരപ്രകാരം പുതിയ പ്രധാനമന്ത്രിയെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. രാജ്യത്തെ 40ാം മത്തെ സര്‍ക്കാരാണ് അല്‍ നവാഫിന്റെ നേതൃത്വത്തിലുള്ളത്.

Tags: