ഏറ്റവും മോശം പ്രകടനം കാഴ്ച്ചവച്ച എംപിയായി പി കെ കുഞ്ഞാലിക്കുട്ടി

കേരളത്തില്‍ നിന്ന് ഏറ്റവും കുറവ് ഹാജര്‍ നിലയുള്ള എംപിയാണ് മലപ്പുറത്തെ ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിം ലീഗ് ജനപ്രതിനിധിയായ പി കെ കുഞ്ഞാലിക്കുട്ടി. 51 ശതമാനമാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ഹാജര്‍ നില.

Update: 2019-02-13 14:35 GMT

കോഴിക്കോട്: പാര്‍ലമെന്റിലെ സുപ്രധാന ചര്‍ച്ചാ വേളകളില്‍ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായ പി കെ കുഞ്ഞാലിക്കുട്ടി എംപി എന്ന പാര്‍ലമെന്റില്‍ ഏറ്റവും മോശം പ്രകടനം കാഴ്ച്ചവച്ച എംപിമാരുടെ കൂട്ടത്തില്‍. കേരളത്തില്‍ നിന്ന് ഏറ്റവും കുറവ് ഹാജര്‍ നിലയുള്ള എംപിയാണ് മലപ്പുറത്തെ ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിം ലീഗ് ജനപ്രതിനിധിയായ പി കെ കുഞ്ഞാലിക്കുട്ടി. 51 ശതമാനമാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ഹാജര്‍ നില. ലോക്‌സഭ ഹാജര്‍ നിലയിലെ ദേശീയ ശരാശരി 80 ശതമാനമാണ്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്, മുത്തലാഖ് ബില്ല് അവതരണം പോലുള്ള സുപ്രധാന ചര്‍ച്ചകളും മറ്റും നടക്കുന്ന വേളകളില്‍ കുഞ്ഞാലിക്കുട്ടിയുടെ പാര്‍ലമെന്റിലെ അസാന്നിധ്യം വിവാദമായിരുന്നു.

കുഞ്ഞാലിക്കുട്ടി തന്റെ പ്രവര്‍ത്തന കാലയളവില്‍ ആകെ ചോദിച്ചത് 82 ചോദ്യങ്ങള്‍ മാത്രമാണ്. ചോദ്യങ്ങളുടെ കാര്യത്തില്‍ ദേശീയ ശരാശരി 90 ആണ്. എംപി എന്ന നിലയില്‍ ഒരൊറ്റ സ്വകാര്യ ബില്ല് പോലും കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ചിട്ടില്ല. സംവാദങ്ങളില്‍ പങ്കെടുത്തതിലും ഏറ്റവും പിന്നിലാണ് കുഞ്ഞാലിക്കുട്ടി. 9 തവണയാണ് മലപ്പുറത്തെ എംപി ഏതെങ്കിലും സംവാദത്തില്‍ ഇടപെട്ടത്. സംവാദത്തില്‍ എംപിമാര്‍ പങ്കെടുത്തതിന്റെ ദേശീയ ശരാശരി 15.7 ആണ്.

ലോക്‌സഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെയും പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് വെബ്‌സൈറ്റിലെയും രേഖകളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ കണക്ക്. 

Tags:    

Similar News