ഉന്നാവ് കേസ്: ബിജെപി എംഎല്‍എയെ ചോദ്യം ചെയ്യാന്‍ സിബിഐക്ക് അനുമതി
അതേസമയം, ഉന്നാവ് കേസ് അന്വേഷണ സംഘം സിബിഐ വിപുലീകരിച്ചു. സംഘത്തില്‍ 20 അംഗങ്ങളെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. അപകടം നടന്ന സ്ഥലം അടക്കം പരിശോധിക്കുന്നതിനായി ആറംഗ സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറി സംഘം ലക്നൗവിലെത്തി.
ന്യൂഡല്‍ഹി: ഉന്നാവ് കേസില്‍ ഒന്നാംപ്രതി കുല്‍ദീപ് സിങ് സെംഗാര്‍ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ സിബിഐക്ക് അനുമതി. സീതാപൂര്‍ ജയിലില്‍ കഴിയുന്ന എംഎല്‍എയെ ഇന്ന് ജയിലിലെത്തി സിബിഐ ചോദ്യംചെയ്തേക്കും. ഉന്നാവില്‍ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ വാഹനാപകടത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് സിബിഐ അന്വേഷണം നടത്തുന്നത്. വാഹനാപകടത്തിനു പിന്നില്‍ കുല്‍ദീപ് സിങ് സെംഗാര്‍ ആണെന്നാണ് ആരോപണം.
അതേസമയം, ഉന്നാവ് കേസ് അന്വേഷണ സംഘം സിബിഐ വിപുലീകരിച്ചു. സംഘത്തില്‍ 20 അംഗങ്ങളെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. അപകടം നടന്ന സ്ഥലം അടക്കം പരിശോധിക്കുന്നതിനായി ആറംഗ സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറി സംഘം ലക്നൗവിലെത്തി.യുപി റായ്ബറേലിയിലെ ജയിലില്‍ കഴിയുന്ന അമ്മാവനെ സന്ദര്‍ശിച്ച് മടങ്ങി വരുമ്പോഴാണ് ഉന്നാവില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിനെ ട്രക്ക് കൊണ്ട് ഇടിപ്പിച്ചത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ അമ്മായി മരിച്ചു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ലഖ്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.