കെഎസ് യു നേതാവിന്റെ സര്‍ട്ടിഫിക്കറ്റും വ്യാജം; കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡിജിപിക്ക് പരാതി നല്‍കി

Update: 2023-06-21 02:59 GMT

തിരുവനന്തപുരം: കെഎസ് യു സംസ്ഥാന കണ്‍വീനറായിരുന്ന അന്‍സില്‍ ജലീലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സര്‍വകലാശാലയുടെ കണ്ടെത്തല്‍. പരീക്ഷാ കണ്‍ട്രോളര്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡിജിപി അനില്‍കാന്തിന് പരാതി നല്‍കി. സര്‍ട്ടിഫിക്കറ്റില്‍ പറയുന്നതുപോലുള്ള രജിസ്റ്റര്‍ നമ്പര്‍ ബികോം ബിരുദത്തിന് സര്‍വകലാശാല നല്‍കിയിട്ടില്ലെന്നും വിസിയുടെ ഒപ്പ് വ്യാജമാണെന്നും അന്വേഷണറിപോര്‍ട്ടില്‍ പറയുന്നുണ്ട്. മഹാരാജാസിലെ എസ്എഫ് ഐ മുന്‍ നേതാവ് കെ ദിവ്യയുടെ സര്‍ട്ടിഫിക്കറ്റ് വിവാദത്തിനു പിന്നാലെയാണ് സംഭവം പുറത്തായത്. എന്നാല്‍, തനിക്ക് ഈ വ്യാജരേഖയില്‍ പങ്കില്ലെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അന്‍സില്‍ ജലീല്‍ നേരത്തേ പോലിസില്‍ പരാതി നല്‍കിയിരുന്നു.

Tags:    

Similar News