വയനാട്, കുറ്റിയാടി, മലപ്പുറം, കണ്ണൂര്‍ കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു

Update: 2019-08-10 13:19 GMT

കോഴിക്കോട്: കോഴിക്കോട് നിന്നും കുറ്റിയാടി, സുല്‍ത്താന്‍ ബത്തേരി, മലപ്പുറം, കണ്ണൂര്‍ ഭാഗങ്ങളിലേക്കുള്ള ബസ് സര്‍വീസ് ശനിയാഴ്ച ഉച്ചക്ക് ശേഷം മുതല്‍ പുനരാരംഭിച്ചതായി കെഎസ്ആര്‍ടിസി ഫേസ്ബുക്കിലൂടെ അറിയിച്ചു. എന്നാല്‍ പാലക്കാട്ടേക്കുള്ള സര്‍വിസ് നിലവില്‍ തടസപ്പെട്ട നിലയിലാണ്.

കോഴിക്കോട് നിന്നും തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം സര്‍വിസുകള്‍ ഇതുവരെ തടസപ്പെട്ടിരുന്നില്ലെന്നും നിലവില്‍ സര്‍വീസ് തുടരുന്നുണ്ടെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. കോഴിക്കോട് യൂനിറ്റ് ഫോണ്‍: 04952723796 

Full View

Tags: