കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ഹരജിയില്‍ വിധി ഇന്ന്

സ്റ്റിസുമാരായ വി ചിദംബരേഷ്, നാരായണ പിഷാരടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിക്കുക. പത്തു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവരോട് കെഎസ്ആര്‍ടിസി പ്രതികാര ബുദ്ധിയാണ് കാണിച്ചതെന്നും മിനിമം വേതനം പോലും അനുവദിച്ചിരുന്നില്ല എന്നും എംപാനല്‍ ജീവനക്കാരുടെ ഹരജിയില്‍ പറയുന്നു.

Update: 2019-02-04 02:33 GMT

കൊച്ചി: കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാര്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ വി ചിദംബരേഷ്, നാരായണ പിഷാരടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിക്കുക. പത്തു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവരോട് കെഎസ്ആര്‍ടിസി പ്രതികാര ബുദ്ധിയാണ് കാണിച്ചതെന്നും മിനിമം വേതനം പോലും അനുവദിച്ചിരുന്നില്ല എന്നും എംപാനല്‍ ജീവനക്കാരുടെ ഹരജിയില്‍ പറയുന്നു.

480 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ എംപാനലുകാരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് നിര്‍ബന്ധിത തൊഴിലെടിപ്പിക്കല്‍ ആണെന്ന് ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ കേസ് പരിഗണിച്ച കോടതി പത്തു വര്‍ഷത്തില്‍ കുറവ് സര്‍വീസ് ഉള്ള മുഴുവന്‍ എംപാനല്‍ ജീവനക്കാരെയും പിരിച്ചുവിടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇങ്ങനെ വരുന്ന ഒഴിവുകളിലേക്ക് പിഎസ്‌സി ലിസ്റ്റില്‍ നിന്ന് നിയമനം നടത്താനും കെഎസ്ആര്‍ടി സിയോട് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 1421 പേര്‍ ജോലിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ കേസില്‍ കക്ഷിചേരാന്‍ എംപാനല്‍ ജീവനക്കാരെയും ഹൈക്കോടതി അനുവദിച്ചിരുന്നു 

Tags:    

Similar News