കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി; യൂനിയനുകളുമായി ഇന്നും ചര്‍ച്ച

Update: 2022-08-18 02:45 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി തൊഴിലാളി യൂനിയനുകളുമായി തൊഴില്‍, ഗതാഗത മന്ത്രിമാര്‍ ഇന്നും ചര്‍ച്ച നടത്തും. ഇന്നലത്തെ ചര്‍ച്ചയില്‍ സമവായമാകാത്ത സാഹചര്യത്തിലാണ് തുടര്‍ ചര്‍ച്ച. ശമ്പളം കൃത്യമായി നല്‍കുന്നതിലാണ് പ്രധാന ചര്‍ച്ച. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതില്‍ യൂണിയനുകളുമായി സമവായത്തിലെത്താനായിരുന്നില്ല. 60 വര്‍ഷം മുന്‍പത്തെ നിയമം വെച്ച് സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് യൂനിയനുകള്‍ അറിയിച്ചു. 8 മണിക്കൂര്‍ കഴിഞ്ഞു ബാക്കി സമം ഓവര്‍ടൈമായി കണക്കാക്കി വേതനം നല്‍കണമെന്ന നിര്‍ദേശത്തിലും തീരുമാനമായില്ല. ജീവനക്കാരുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മാനേജ്‌മെന്റ് പ്രതിനിധികളും തൊഴിലാളി യൂനിയന്‍ പ്രതിനിധികളും ഉള്‍പ്പെടുന്ന ഉപദേശക ബോര്‍ഡ് രൂപീകരിക്കാന്‍ ഇന്നലത്തെ യോഗം തീരുമാനിച്ചിരുന്നു.

Tags:    

Similar News