കെഎസ്ആര്‍ടിസി പണിമുടക്ക് തുടങ്ങി

Update: 2021-11-05 01:28 GMT

കോഴിക്കോട്: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടുള്ള കെഎസ്ആര്‍ടിസി പണിമുടക്ക് തുടങ്ങി. അംഗീകൃത ട്രേഡ് യൂനിയനുകളാണ് പണിമുടക്കുന്നത്. ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും പണിമുടക്കുന്നു. 24 മണിക്കൂറാണ് പണിമുടക്ക്. ഐ.എന്‍.ടി.യു.സിയുടെ ടി.ഡി.എഫ് 48 മണിക്കൂര്‍ പണിമുടക്കും. സമരത്തെ നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ജോലിക്ക് ഹാജരാകാത്തവരുടെ വേതനം ശമ്പളത്തില്‍നിന്ന് പിടിക്കും.

അതേസമയം, സ്വകാര്യ ബസ് സമരത്തില്‍ മാറ്റമില്ലെന്ന് ബസുടമകള്‍ അറിയിച്ചു. 'ഡീസല്‍ വില കുറഞ്ഞെങ്കിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ല'. 'യാത്രാനിരക്ക് കൂട്ടാതെ സമരം ഒഴിവാക്കില്ല'. ഡീസല്‍ വിലയില്‍ വന്ന കുറവ് അപര്യാപ്തമെന്നും ബസുടമകള്‍.

Tags: